കൊച്ചി: ആഗസ്റ്റിൽ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ നാണയങ്ങളിൽ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ രൂപ, ബംഗ്ളാദേശ് ടാക്ക കഴിഞ്ഞാൽ ഡോളറിനെതിരെ ഏറ്റവുമധികം മൂല്യയിടിവാണ് ഇന്ത്യൻ രൂപ നേരിട്ടത്. ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാൻ ഇടയാക്കിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.86ലാണ് പൂർത്തിയാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രൂപയുടെ മൂലം ഈ വാരം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.97 കടന്ന് താഴേക്ക് നീങ്ങുമെന്നാണ് ഡീലർമാർ വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |