40 വർഷത്തിനുശേഷം കാംകോ എം.ഡിയായി ഐ.എ.എസ് ഉദ്യോഗസ്ഥനെത്തുന്നു
നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ(കാംകോ) പുതിയ മാനേജിംഗ് ഡയറക്ടറായി(എം.ഡി) കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് നായർ ചുമതലയേറ്റു. 40 വർഷത്തിനുശേഷമാണ് കാംകോയിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ നേതൃത്തിലെത്തുന്നത്. കാംകോ ചെയർമാൻ സി.കെ. ശശിധരന്റെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്. ടൂറിസം, എക്സൈസ്, ടാക്സേഷൻ തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടർ ആയിരിക്കെ 'കമ്പാഷനേറ്റ് കോഴിക്കോട്', 'ഓപ്പറേഷൻ സുലൈമാനി' പദ്ധതികളിലൂടെ ശ്രദ്ധ നേടി. വയനാട് ജില്ലയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമം പ്രോജക്ടായ 'എൻ ഊര് 'ന്റെ സ്ഥാപകനാണ്. എം.ഡിയായിരുന്ന എല്ലാ സ്ഥാപനങ്ങളെയും ചുരുങ്ങിയ കാലയളവിൽ ലാഭത്തിലെത്തിച്ച പ്രശാന്ത് നായർ നേതൃത്വത്തിലെത്തുന്നതോടെ കമ്പനിയിലെ വിവിധ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്ന് ജീവനക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |