കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഒക്ടോബറിൽ പുതിയ 20 ഷോറൂമുകൾ ആരംഭിക്കും. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും യു.എസ്.എയിലുമാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതോടെ ആഗോള തലത്തിൽ ഷോറൂമുകളുടെ എണ്ണം 375 ആയി ഉയരും. മലബാർ ഗോൾഡിന് നിലവിൽ 13 രാജ്യങ്ങളിലായി 355 ഷോറൂമുകളാണുള്ളത്.
വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ഉത്തർപ്രദേശിൽ 3 ഷോറൂമുകളും ഡൽഹി, മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2 ഷോറൂമുകൾ വീതവും ഒഡീഷ, തെലങ്കാന, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകൾ വീതവും ഒക്ടോബറിൽ പുതുതായി ആരംഭിക്കും. യു എ ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ മുവൈല ഷാർജ, മുഐതർ, നഖീൽമാൾ എന്നീ മേഖലകളിൽ കൂടുതൽ ഷോറൂമുകൾ തുറന്ന് ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ വിപുലപ്പെടുത്താനാണ് തീരുമാനം.
യു.എസ്.എയിൽ ലോസ്ഏഞ്ചൽസിലെ അർട്ടെസിയ, ജോർജിയയിലെ അറ്റ്ലാന്റ എന്നിവിടങ്ങളിൽ രണ്ട് പുതിയ ഷോറൂമുകൾ ആരംഭിക്കും. ലോകത്തിലെ നമ്പർവൺ റീട്ടെയിൽ ജുവല്ലറിയാകുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഒക്ടോബറിൽ 20 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |