തിരുവനന്തപുരം:സംസ്ഥാനത്ത് ബി.ജെ.പി.അംഗങ്ങളുടെ എണ്ണം അൻപത് ലക്ഷമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന തല അംഗത്വ വിതരണ പരിപാടിയിൽ അദ്ധ്യക്ഷത
വഹിക്കുകയായിരുന്നു അദ്ദേഹം.ഒക്ടോബർ 10 വരെയുള്ള അംഗത്വ വിതരണ കാമ്പയിൻ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും നടത്തും.
ഭാരതീയ വിചാരകേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ
കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു.
സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേർ മെമ്പർഷിപ്പ് സ്വീകരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ഉപാദ്ധ്യക്ഷൻമാരായ സി.ശിവൻകുട്ടി, വി.ടി.രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, ജെ.ആർ.പദ്മകുമാർ, ജില്ലാ പ്രഭാരി അശോകൻ കുളനട, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.അബ്ദുൾ സലാം എന്നിവർ സംബന്ധിച്ചു.പിന്നീട് കെ.സുരേന്ദ്രൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 127ാം ബൂത്തിൽ അംഗത്വ കാമ്പയിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |