കാട്ടാക്കട: തബലിസ്റ്റ് കാട്ടാക്കട മൈക്കിളിനെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി.മൈക്കിളിന്റെ കാട്ടാക്കട കട്ടയ്ക്കോട്ടുള്ള വസതിയിലാണ് എത്തിയത്.ചൊവ്വാഴ്ച വൈകിട്ട് 6ഓടെ സ്വകാര്യ വാഹനത്തിലായിരുന്നു വരവ്.വീട്ടുകാരെ മാത്രം അറിയിച്ചുള്ള സ്വകാര്യ നന്ദർശനം.
സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് കാട്ടാക്കട മൈക്കിളുമായി സുരേഷ് ഗോപിയടുത്തത്.കുറച്ചുനാളായി ശാരീരിക അസ്വസ്ഥതയും അസുഖങ്ങളും കാരണം വീട്ടിൽ വിശ്രമിക്കുകയാണ് അദ്ദേഹം.ഈ വിവരമറിഞ്ഞാണ് സുരേഷ് ഗോപിയെത്തിയത്.ഭാര്യയും മക്കളും,മരുമകനും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
യേശുദാസ്,ചിത്ര ഉൾപ്പെടെയുള്ള പിന്നണി ഗായകരുടെ എല്ലാം ഗ്രൂപ്പുകൾക്കൊപ്പവും സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോ ഉൾപ്പെടെ ടെലിവിഷൻ പ്രോഗ്രാമുകളിലും കാട്ടാക്കട മൈക്കിൾ ഒഴിച്ചുകൂടാനാവാത്ത കലാകാരനായിരുന്നു.സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും,ഗാനപ്രവീണയും പാസായി. മൃദംഗമാണ് പഠിച്ചത്.മാവേലിക്കര വേലുക്കുട്ടി നായർ ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ മൃദംഗമാണ് പഠിച്ചത്,എങ്കിലും പഠിക്കാത്ത തബലയിൽ വിസ്മയം തീർത്തയാളാണ് കാട്ടാക്കട മൈക്കിൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |