തിരുവനന്തപുരം: ഓണം അവധിക്കാലത്ത് യാത്രാക്ലേശം രൂക്ഷമാകുമെന്ന മലയാളികളുടെ ആശങ്കയ്ക്ക് പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ. അവധി സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി നീട്ടിയിരിക്കുകയാണ് റെയില്‍വേ. ഡിസംബര്‍ ആദ്യത്തെ ആഴ്ച വരെ ഓടുന്ന ട്രെയിനുകളുടെ ഷെഡ്യൂളും പുറത്തിറക്കിക്കഴിഞ്ഞു. തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നീ തമിഴ്‌നാട്ടിലേക്ക് പോകുന്ന ട്രെയിനുകളും സ്‌പെഷ്യല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കൊച്ചുവേളി - ഷാലിമാര്‍ വീക്ക്‌ലി (06081) സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 29 വരെ സര്‍വീസ് നടത്തും. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഷാലിമാര്‍ - കൊച്ചുവേളി (06082) ട്രെയിന്‍ സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ട് വരെ നീട്ടിയിട്ടുണ്ട്.
സര്‍വീസ് നീട്ടിയ മറ്റ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ വിവരം ചുവടെ (റൂട്ട്, ട്രെയിന്‍ നമ്പര്‍, ഓടുന്ന ദിവസം, നീട്ടിയ തീയതി എന്ന ക്രമത്തില്‍)
തിരുനെല്‍വേലി - ഷാലിമാര്‍, (06087), വ്യാഴാഴ്ച, സെപ്റ്റംബര്‍ 12- നവംബര്‍ 28
ഷാലിമാര്‍ - തിരുനെല്‍വേലി, (06088), ശനിയാഴ്ച, സെപ്റ്റംബര്‍ 14- നവംബര്‍ 30
കോയമ്പത്തൂര്‍ - ബറൂണി, (06059), ചൊവ്വാഴ്ച, സെപ്റ്റംബര്‍ 10 - നവംബര്‍ 26
ബറൂണി - കോയമ്പത്തൂര്‍, (06060), വെള്ളിയാഴ്ച, സെപ്റ്റംബര്‍ 13 - നവംബര്‍ 29
കോയമ്പത്തൂര്‍ - ധന്‍ബാദ്, (06063), വെള്ളിയാഴ്ച, സെപ്റ്റംബര്‍ 13 - നവംബര്‍ 29
ധന്‍ബാദ് - കോയമ്പത്തൂര്‍, (06064), തിങ്കളാഴ്ച, സെപ്റ്റംബര്‍ 16 - ഡിസംബര്‍ 2
എറണാകുളം-പട്ന, (06085), വെള്ളി, സെപ്റ്റംബര്‍ 13 - നവംബര്‍ 29
പട്‌ന - എറണാകുളം, (06086), തിങ്കള്‍, സെപ്റ്റംബര്‍ 16 - ഡിസംബര്‍ 2
കോയമ്പത്തൂര്‍ - ഭഗത് കി കോത്തി (ജോധ്പൂര്‍, രാജസ്ഥാന്‍), (06181), വ്യാഴം, ഒക്ടോബര്‍ 3 - നവംബര്‍ 28
ഭഗത് കി കോത്തി - കോയമ്പത്തൂര്‍, (06182), ഞായര്‍, ഒക്ടോബര്‍ 6 - ഡിസംബര്‍ 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |