വൈവവോസി
ജൂലായിൽ നടത്തിയ എം.എ. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ അനുബന്ധ വൈവവോസി 25ന് നടത്തും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷയുടെ അനുബന്ധ വൈവവോസി 24ന് നടത്തും.
എം.ജി യൂണി.
സീറ്റ് ഒഴിവ്
സർവകലാശാലയിലെ ഡോ.ആർ സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് നടത്തുന്ന ടോട്ടൽ സ്റ്റേഷൻ,ഡി.ജി.പി.എസ്,ഓട്ടോലെവൽ സർവേ ആൻഡ് ഡ്രാഫ്റ്റിംഗ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സിവിൽ എൻജിനിയറിംഗ്,ലാൻഡ് സർവേയിംഗ് മേഖലകൾക്കാവശ്യമായ വിശദമായ മാപ്പുകൾ,പ്ലാനുകൾ,ഡ്രോയിംഗുകൾ തുടങ്ങിയവ ആധുനിക സർവേയിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ തൊഴിലധിഷ്ഠിത പരിശീലനമാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന തീയതി 30.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ബിവോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (പുതിയ സ്കീം 2021 അഡ്മിഷൻ റഗുലർ മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി(2018 അഡ്മിഷൻ സപ്ലിമെന്ററി,2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |