പത്തനംതിട്ട : പൊലീസ്, മേട്ടോർ വാഹന വകുപ്പുകൾ ഇ ചെലാൻ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുകകൾ അടച്ച് തുടർന്നുള്ള നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ പൊതുജനങ്ങൾക്കായി ഇരുവകുപ്പുകളും സംയുക്തമായി അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈൻ അടയ്ക്കാൻ അവസരം. ജില്ലാ പൊലീസ് ആസ്ഥാനത്ത് 9,10,11 തിയതികളിലാണ് അദാലത്ത്. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ആളുകൾക്ക് നേരിട്ടെത്തി പിഴയടയ്ക്കാം. ഫോൺ : 9497981214 (പൊലീസ് ), 9497328213 (മേട്ടോർ വാഹനവകുപ്പ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |