കൊച്ചി: ഇന്ത്യയിൽ നിയോ ക്ലാസിക് വിഭാഗത്തിന് വഴിയൊരുക്കിയ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ജാവ 42 ലൈഫ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ജാവ 42 എഫ്.ജെ പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പുത്തൻ മോഡൽ സവിശേഷമായ ഫീച്ചറുകളോടെ മികച്ച ഡിസൈനിലാണ് വിപണിയിലെത്തുന്നത്. ജാവയുടെ വിഷനറി ഫൗണ്ടറായ ഫ്രാന്റിസെക് ജാനെകെക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാവ 42 എഫ്.ജെ നാമകരണം ചെയ്തിരിക്കുന്നത്. 42, 42 ബോബർ മോഡലുകൾക്ക് ശേഷമാണ് ജാവ 42 വിപണി കീഴടക്കാനെത്തുന്നത്. നീളമുള്ള 1440 എം.എം വീൽബേസും ഉയർന്ന 178 എം.എം ഗ്രൗണ്ട് ക്ലിയറൻസും നൽകുന്ന ജാവ 42 എഫ്.ജെയിൽ ആദ്യത്തെ ബ്രഷ്ഡ് അലുമിനിയം ടാങ്ക് പാനലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യത്യസ്തമായ സൗണ്ട്ട്രാക്കോടുകൂടിയ പുതിയ എക്‌സ്ഹോസ്റ്റ്, ആൾ എൽ.ഇ.ഡി ലൈറ്റിംഗ്, മികച്ച ബ്രേക്കിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ. വിസ്മയിപ്പിക്കുന്ന അഞ്ച് നിറങ്ങളിലും ഒന്നിലധികം ക്ലാഡിംഗ് ഓപ്ഷനുകളിലുമായി വരുന്ന ജാവ 42 എഫ്.ജെ മോഡലിന് പുതിയ 350 ആൽഫ2 എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 29.2 പി.എസ് പവറും 29.6 എന്‍.എം ടോര്‍ക്കും നല്‍കും. 2024 ജാവ 42, മോട്ടോര്‍സൈക്കിൾ എഞ്ചിനീയറിഗിലേക്കുള്ള ഡിസൈർ-ലീഡ് സമീപനത്തിന്റെ സാക്ഷാത്കാരമാണെന്ന് ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് സഹസ്ഥാപകൻ അനുപം തരേജ പറഞ്ഞു.
പ്രാരംഭ വില ഡെൽഹി എക്സ്ഷോറൂം 199,142 രൂപ
ജാവ 42 എഫ്.ജെ ഡ്യുവൽ ചാനൽ എ.ബി.എസ്, അലോയ്, ഡീപ് ബ്ലാക്ക് മാറ്റ് റെഡ് ക്ലഡ് വില 2,20,142 രൂപ
ജാവ 42 എഫ്.ജെ ഡ്യുവൽ ചാനൽ എ.ബി.എസ്, അലോയ്, കോസ്മോ ബ്ലൂ മാറ്റ് 2,15,142 രൂപ
ജാവ 42 എഫ്.ജെ ഡ്യുവൽ ചാനൽ എ.ബി.എസ്, അലോയ് അറോറ ഗ്രീൻ മാറ്റ് 2,10,142 രൂപ,
അറോറ ഗ്രീൻ മാറ്റ് സ്പോക്ക് 1,99,142 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |