SignIn
Kerala Kaumudi Online
Sunday, 17 November 2024 1.03 PM IST

'അന്ന് മമ്മൂട്ടി കുറേ നടത്തിച്ചു, അവസാനം ഞാൻ പറഞ്ഞു എന്നെക്കൊണ്ട് ഇനി പറ്റില്ലെന്ന്'; നിഖില വിമൽ

Increase Font Size Decrease Font Size Print Page
nikhila-vimal

കൊച്ചി: മമ്മൂട്ടി ലൊക്കേഷനിൽ തമാശയായി റാഗിംഗ് ചെയ്യുമെന്ന് നടി നിഖില വിമൽ. നടത്തം ശരിയായില്ലെന്ന് പറഞ്ഞ് വീണ്ടും വീണ്ടും നടത്തിക്കും. ഒരിക്കൽ അന്ധനായ ആളെപ്പോലെ നടന്നുകാണിക്കാൻ മമ്മൂട്ടി പറഞ്ഞുവെന്നും നടി പറഞ്ഞു. ഒരു എഫ് എം ചാനലിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'നടന്നത് തെറ്റിയപ്പോൾ വീണ്ടും നടത്തിച്ചു. ഒടുവിൽ എനിക്ക് വയ്യെന്ന് പറഞ്ഞു. നമ്മളെ ബുദ്ധിമുട്ടിക്കുന്നതെല്ലാം അദേഹത്തിന് തമാശയാണ്. നമുക്ക് മനസിലാവും അത് ഫൺ ആണെന്ന്. അത് റാഗിംഗ് ആണെന്നൊന്നും പറയാനാവില്ല. ഞാൻ നടക്കുമ്പോൾ കുറച്ച് കൂനി കൂനിയാണ് നടക്കുന്നത്. അത് കാണുമ്പോൾ മമ്മൂക്ക വീണ്ടും നടത്തിക്കും.

ഒരിക്കൽ എന്നോട് ചോദിച്ചു കണ്ണ് കാണാത്ത ഒരാളായി റോൾ തരികയാണെങ്കിൽ നീ എങ്ങനെയാണ് അഭിനയിക്കുകയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, കണ്ണ് കാണാത്ത ഒരാളായി തന്നെ അഭിനയിക്കും. അങ്ങനെയെങ്കിൽ കണ്ണ് കാണില്ലാത്ത ആളെപ്പോലെ അവിടെനിന്ന് നടന്നുവരാൻ പറഞ്ഞു. പക്ഷേ ഞാൻ നടക്കുമ്പോൾ അവിടെ നിൽക്കുന്ന ആരെയെങ്കിലും നോക്കും. അപ്പോൾ മമ്മൂക്ക ചോദിക്കും നീ എങ്ങനെയാണ് അവരെ നോക്കുന്നത്, നിനക്ക് കണ്ണ് കാണില്ലല്ലോയെന്ന്. ഒന്നുകൂടെ നടക്കാൻ പറയും. അങ്ങനെ കുറെ നടത്തിച്ചിട്ടുണ്ട്. അവസാനം ഞാൻ പറഞ്ഞു, എന്നെകൊണ്ട് ഇനി പറ്റില്ല, ഞാൻ ഇരുന്നോട്ടേയെന്ന്. അതൊക്കെ ഒരു തമാശയാണ്'- നിഖില വിമൽ പറഞ്ഞു.

TAGS: NIKHILA VIMAL, MAMMOOTTY, RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.