തിരുവനന്തപുരം: ബൗളര്‍മാരുടെ മിന്നും പ്രകടത്തിന്റെ പിന്തുണയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ ആലപ്പി റിപ്പിള്‍സിന് 52 റണ്‍സ് വിജയം. ആലപ്പിയുടെ അക്ഷയ് ചന്ദ്രനാണ പ്ലയര്‍ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. താരതമ്യേന കുറഞ്ഞ സ്‌കോറിനു ഒതുക്കിയ ട്രിവാന്‍ഡ്രം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആലപ്പിയുടെ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന് വീണു.
നാല് ഓവറില്‍ ഒന്‍പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ട്രിവാന്‍ഡ്രത്തിന്റെ നാലു വിക്കറ്റുകള്‍ പിഴുത ബൗളര്‍ അക്ഷയ് ചന്ദ്രനാണ് വിജയശില്‍പി. 126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം 16.5 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീന്‍- കൃഷ്ണപ്രസാദ് ഓപ്പണിംഗ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 51 ലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്റെ വിക്കറ്റ് നഷ്ടമായി. 23 പന്തില്‍നിന്ന് ഒരു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെട 34 റണ്‍സ് നേടിയ അസ്ഹറുദീന്റെ വിക്കറ്റ് എം.എസ്. അഖില്‍, ഗോവിന്ദ് പൈയുടെ കൈയിലെത്തിച്ചു.
40 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത കൃഷ്ണപ്രസാദിനെ അബ്ദുള്‍ ബാസിത് കെ.എന്‍. ഹരികൃഷ്ണന്റ കൈകളിലെത്തിച്ചപ്പോള്‍ ആലപ്പിയുടെ സ്‌കോര്‍ 13.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. തുടര്‍ന്ന് 12 റണ്‍സ് എടുക്കുന്നതിനിടെ ആലപ്പിയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായതോടെ ഏഴിന് 97 എന്ന നിലയിലെത്തി. തുടര്‍ന്ന് അതുല്‍ ഡയമണ്ടും (15 പന്തില്‍ 22 റണ്‍സ്) ഫാസില്‍ ഫനൂസും( അഞ്ചു പന്തില്‍ ഏഴു റണ്‍സ്) ചേര്‍ന്നുള്ള കൂട്ടുകെട്ട് ആണ് ടീം സ്‌കോര്‍ 125 ലെത്തിച്ചത്.
ട്രിവാന്‍ട്രം റോയല്‍സിന്റെ നാലു മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ 39 റണ്‍സിനുള്ളില്‍ നഷ്ടമായി. എസ്.സുബിന്‍(11), എസ്.എന്‍.അമരീഷ്(ഏഴ്), ഗോവിന്ദ് പൈ(മൂന്ന്), എ.കെ ആകര്‍ഷ്(13) എന്നിവരുടെ വിക്കറ്റുകളാണ് വേഗത്തില്‍ നഷ്ടമായത്. ട്രിവാന്‍ഡ്രത്തിന്റെ ബിഗ് വിക്കറ്റായ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതിനെ റണ്ണൊന്നുമെടുക്കുന്നതിന് മുമ്പേ അക്ഷയ് ചന്ദ്രന്റെ പന്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താക്കിയപ്പോള്‍ ട്രിവാന്‍ഡ്രം അഞ്ചിന് 41 എന്ന നിലയില്‍. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം.
സ്‌കോര്‍ 44ലെത്തിയപ്പോള്‍ എം.എസ് അഖിലിനെ (ഏഴ്) അക്ഷയ് ചന്ദ്രന്‍ എല്‍ബിയില്‍ കുടുക്കി. തുടര്‍ന്ന് ഹരികൃഷ്ണനും ജോഫിന്‍ ജോസും ചേര്‍ന്ന് സ്‌കോര്‍ 69 ലെത്തിച്ചപ്പോള്‍ 18 പന്തില്‍ നിന്നു 19 റണ്‍സുമായി നിന്ന ഹരികൃഷ്ണനെ അക്ഷയ് ചന്ദ്രന്‍ എല്‍ബിയില്‍ കുടുക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ വിനില്‍ റണ്‍ ഔട്ടില്‍ കുടുങ്ങി. ട്രിവാന്‍ഡ്രം റോയല്‍സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 72. സ്‌കോര്‍ 73 ലെത്തിയപ്പോള്‍ ട്രിവാന്‍ഡ്രത്തിന്റെ അവസാന വിക്കറ്റും നഷ്ടമായി. ആലപ്പിക്ക് 52 റണ്‍സിന്റെ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |