തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (കോൺസ്നോർ) ഏർപ്പെടുത്തിയ പത്രാധിപർ കെ.സുകുമാരൻ അവാർഡ് -2024 കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമന്. പത്രാധിപരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് 17ന് രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം ശ്രീനാരായണ ദർശന പഠനകേന്ദ്രം പ്രസിഡന്റ് സുധർമ്മ ശിവാനന്ദൻ, ജനറൽ സെക്രട്ടറി ഷീലാ നളിനാക്ഷൻ, കല്ലുവാതുക്കൽ സമുദ്രതീരം ഓൾഡ് ഏജ് ഹോം ചെയർമാൻ എം.റൂവൽ സിംഗ് എന്നിവരെ ആദരിക്കും. കോൺസ്നോർ ചെയർമാൻ എസ്.സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.പി.ജഗതിരാജ് പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തും. ന്യൂഡൽഹി ശ്രീനാരായണ വേൾഡ് കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജി.രാജേന്ദ്രബാബു, വൈസ് പ്രസിഡന്റ് ചാലക്കുടി കെ.എൻ.ബാബു, ക്വയിലോൺ അർബൻ കോഓപ്പറേറ്രീവ് ബാങ്ക് വൈസ് ചെയർമാൻ അഡ്വ.കെ.ബേബിസൺ എന്നിവർ പത്രാധിപർ ഓർമ്മസന്ദേശം നൽകും.
കെ.എസ്.ശിവരാജൻ,കീർത്തി രാമചന്ദ്രൻ,ചേങ്കോട്ടുകോണം സുരേന്ദ്രൻ,ക്ലാവറ സോമൻ,തഴവ സത്യൻ,അനിൽ പടിക്കൽ,ജി.ഉപേന്ദ്രൻ,ഷാജിലാൽ കരുനാഗപ്പള്ളി,പി.ജി.ശിവബാബു,വെളിയം ഗാനപ്രിയൻ,സുരേഷ് അശോകൻ എന്നിവർ പ്രസംഗിക്കും.പ്രബോധ് എസ്.കണ്ടച്ചിറ സ്വാഗതവും ട്രഷറർ ഷാജി അഴകരത്നം നന്ദിയും പറയും.
വാർത്താസമ്മേളനത്തിൽ ചെയർമാൻ എസ്.സുവർണ്ണകുമാർ, ജനറൽ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ, വൈസ് ചെയർമാൻമാരായ പന്നിയോട് രവീന്ദ്രൻ, ചേങ്കോട്ടുകോണം സുരേന്ദ്രൻ, മണക്കാട് രാജേന്ദ്രൻ, വേണു വാഴവിള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |