മാന്നാർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ പ്രഥമ സെക്രട്ടറിയും യോഗം മുൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും ചെറിയനാട് എസ്.എൻ കോളേജിന്റെ സ്ഥാപകരിൽ പ്രധാനിയുമായിരുന്ന അഡ്വ.എൻ.ആനന്ദന്റെ നിര്യാണത്തിൽ മാന്നാർ യൂണിയൻ അനുശോചനം രേഖപ്പെടുത്തി. യൂണിയൻ ചെയർമാൻ കെ.എം ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ പി.ബി സൂരജ്, രാധാകൃഷ്‌ണൻ പുല്ലാമഠത്തിൽ, ഹരി പാലമൂട്ടിൽ, അനിൽകുമാർ ടി.കെ, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ എന്നിവരും അനുശോചനം അറിയിച്ചു. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി അംഗവും യോഗം മുൻ കൗൺസിലറും ചെങ്ങന്നൂർ യൂണിയന്റെ പ്രഥമ സെക്രട്ടറിയുമായിരുന്ന അഡ്വ.എൻ.ആനന്ദന്റെ നിര്യാണത്തിൽ എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി യും അനുശോചനം രേഖപ്പെടുത്തി. ആർ.ഡി.സി ചെയർമാൻ ഡോ.എ.വി ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ.ഡി.സി കൺവീനർ അനിൽ പി.ശ്രീരംഗം അനുശോചന പ്രമേയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |