പീരുമേട്: തോട്ടം മേഖലയിൽ നിയമലംഘന പ്രവർത്തനങ്ങൾ നിർ ബാധംതുടരുന്നു. .
പീരുമേട് തോട്ടം മേഖലയിൽ അനധികൃതമായി തൊഴിലാളികളെ വാഹനത്തിൽ കുത്തി നിറച്ച് തോട്ടത്തിൽ കൊണ്ടുപോയി പണിയെടുപ്പിക്കുന്നത് തടയാൻ അധികൃതർക്കാകുന്നില്ല. ഇന്നലെ തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് പാഞ്ഞ ജീപ്പ് മറിഞ്ഞ് ഒരു സ്ത്രീതൊഴിലാളി മരണമടയുകയും ഒൻപത്പേർക്ക് പരിക്കേൽക്കുകയും ചെയ്തു . മുൻപ്‌ഹോപ്പ് പ്ലാന്റേഷൻ തോട്ടം ആയിരുന്നത് പിന്നീട് തോട്ടം പ്രതിസന്ധിയെ തുടർന്ന് തോട്ടംപലർക്കായി വിൽപ്പന നടത്തി. പുതിയ മാനേജ്‌മെന്റ്പലർക്കായി തോട്ടം ലീസിന് നൽകുന്നു.
അതിൽ ഒരു ഭാഗം എസ്റ്റേറ്റിലെ വാച്ച് മാനായിരുന്ന ശർമ്മ എന്നയാൾക്ക് ലീസിന് നൽകി.
ശർമ്മ പച്ച കൊളുന്ത് തൊഴിലാളികളെ വെച്ച് എടുത്ത് പുറത്തുകൊണ്ടുപോയി വിൽപ്പന നടത്തുകയായിരുന്നു. കരടിക്കുഴി എവിറ്റി ഫാക്ടറിക്കാണ് ഇയാൾ പച്ച കൊളുന്ത് വില്പന നടത്തിയിരുന്നത്. ശർമ്മയുടെ തൊഴിലാളികൾ എല്ലാവരും എസ്റ്റേറ്റിൽ നിന്ന് വിരമിച്ചവരുംഅന്യ സംസ്ഥാന തൊഴിലാളികളുമായിരുന്നു.ഇവർക്ക് സ്ഥിരം തൊഴിലാളികളുടെ ശമ്പളമോ, മറ്റ് ആനുകൂല്യങ്ങളോ കൊടുക്കേണ്ടി വരുന്നില്ല.ജോലി സമയത്തിൽ പോലും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നസ്ഥിതിയാണുള്ളത്.
കൊടുവാക്കരണം രണ്ടാം ഡിവിഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമുള്ള 20 പുതുവൽ എന്ന ഡിവിഷനിൽ നിന്നും പച്ച കൊളുന്ത് എടുക്കാനായി തൊഴിലാളികളെ മൺറോഡിലൂടെ പിക്കപ്പ് വാനിൽ കൊണ്ടുപോവുകയായിരുന്നു. ഒരുജീപ്പിന് കടന്നുപോകാൻ കഴിയാത്ത മൺറോഡി ലൂടെയാണ് പിക്കപ്പ് വാനിൽ തൊഴിലാളികളെ ഇയാൾ കൊണ്ടുപോയത്. പിക്കപ്പ് വാനിൽ നിന്നും തൊഴിലാളികൾ ഇറങ്ങുമ്പോൾ വാഹനത്തിന്റെ ഒരുവശത്ത് തൊഴിലാളികൾ ഇറങ്ങാൻ ശ്രമിക്കുമ്പോൾ റോഡ് ഇടിഞ്ഞ് പിക്കപ്പ് വാൻ മറിയുകയായിരുന്നു.തോട്ടം മേഖലയിൽ നിയമലംഘന പ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. സ്ഥിരം തൊഴിലാളികൾ ആവശ്യത്തിന് ജോലി എടുക്കാനില്ല.
=ഉടമകൾതോട്ടംകൂടുതൽ ലാഭം കൊയ്യുന്നതിനു വേണ്ടി പലർക്കും ലീസിനു കൊടുത്തുകൊണ്ട് നിയമലംഘന പ്രവർത്തനം നടത്തുന്നത്. അവിടേയ്ക്ക് തൊഴിലാളികളെ മാടുകളെ കൊണ്ടുപോകുന്നപോലെയാണ് കൊണ്ട്പോകുന്നത്.ഇതിനെതിരെ തൊഴിലാളികളുടെ ഇടയിൽ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |