ആകെ 23,612 അംഗങ്ങൾക്കായി 21.65 കോടി
തിരുവനന്തപുരം: തദ്ദേശ വാർഡുകളുടെ പുനർനിർണയം പൂർത്തിയാകുന്നതോടെ അടുത്ത തിരഞ്ഞെടുപ്പിൽ പുതുതായി എത്തുന്ന 1712 ജനപ്രതിനിധികൾക്കായി 1.56 കോടി കൂടി പ്രതിമാസം കണ്ടെത്തണം. ഓണറേറിയവും ഹാജർബത്തയും നൽകാനാണിത്. കൂടുതൽ തുക വേണ്ടത് ഗ്രാമപഞ്ചായത്തുകൾക്കാണ്. 1375 പുതിയ അംഗങ്ങൾക്കായി 1.23 കോടിയാണ് ചെലവ്. ബ്ലോക്ക് പഞ്ചായത്തിലെ 187 പുതിയ അംഗങ്ങൾക്കായി 17.95 ലക്ഷം വേണം. ജില്ലാ പഞ്ചായത്തിലെ 15 പുതിയ അംഗങ്ങൾക്കായി 1.62 ലക്ഷവും, മുൻസിപ്പാലിറ്റിയിലെ 128 കൗൺസിലർമാർക്കായി 12.28 ലക്ഷവും കോർപറേഷനിലെ ഏഴ് കൗൺസിലർമാർക്കായി 64,400 രൂപയും ചെലവാകും.
2025ലെ തിരഞ്ഞെടുപ്പിന് ശേഷം ത്രിതലപഞ്ചായത്ത്, മുൻസിപ്പാലിറ്റി,കോർപറേഷൻ എന്നിവിടങ്ങളിലെ 23,612 ജനപ്രതിനിധികൾക്കായി 21.65 കോടിയാണ് വേണ്ടത്. ഇതിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 അംഗങ്ങൾക്കായി 15.60 കോടി വേണം.152 ബ്ലോക്കുകളിലെ 2267 അംഗങ്ങൾക്കായി 2.17 കോടിയും. 14 ജില്ലാ പഞ്ചായത്തുകളിലെ 346 അംഗങ്ങൾക്കായി 37.36 ലക്ഷം രൂപയും . 87 മുൻസിപ്പാലിറ്റികളിലെ 3241 കൗൺസിലർമാർക്കായി 3.11 കോടിയും ഏഴ് കോർപറേഷനുകളിലെ 421 കൗൺസിലർമാർക്കായി 38.73 ലക്ഷം രൂപയും .
പ്രതിമാസ ഓണറേറിയവും
പരമാവധി ഹാജർബത്തയും
ഗ്രാമപഞ്ചായത്ത്.....................8000............1000
ബ്ലോക്ക് പഞ്ചായത്ത്..............8600.............1000
ജില്ലാ പഞ്ചായത്ത്...................9800.............1000
മുൻസിപ്പാലിറ്റി.........................8600..............1000
കോർപറേഷൻ........................8200...............1000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |