720 അടിയോളം വലിപ്പമുള്ള ഭീമൻ ഛിന്നഗ്രഹമായ '2024 ഒഎൻ' ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും. സമീപകാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണിത്. ജൂലായ് 27നാണ് അറ്റ്ലസ് സ്കെെ സർവേ '2024 ഒഎൻ' എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 2.5 മടങ്ങ് ദൂരത്തിൽ ഏകദേശം 997,793 കിലോമീറ്റർ ദൂരത്തിൽ ഛിന്നഗ്രഹം സുരക്ഷിമായി കടന്നുപോകും. രണ്ട് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ അത്രയും വലിപ്പമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറിൽ 40,233 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ചെറിയ ആശങ്ക ഉയർത്തുന്നുണ്ട്.
2024 ഒഎൻ സെപ്തംബർ 17ന് വെെകിട്ടേടെ ഭൂമിക്ക് ഏറ്റവും അരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സഞ്ചാരപാതയിലെ നേരിയ വ്യത്യാസം പോലും മാനവരാശിക്ക് ഭീഷണിയാവുമെന്നതിനാൽ നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപ്പൽഷ്യൻ ലബോറട്ടറി (ജെപിഎൽ) കടുത്ത ജാഗ്രതയോടെയാണ് ഇതിനെ നിരീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ് തയ്യാറാണ്.
ഛിന്നഗ്രഹങ്ങളും ഉൽക്കകളും ഭൂമിയിൽ കൂട്ടിയിടിച്ചാൽ കനത്ത നാശനഷ്ടങ്ങളായിരിക്കും ഫലം. ഭൂമിയിൽ ഉണ്ടായിരുന്ന ദിനോസറുകളുടെ വംശനാശത്തിന് വഴിവച്ചത് ഇത്തരമൊരു കൂട്ടിയിടിയായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. 2024 ഒഎനിന് പിന്നാലെ നാസയുടെ ദൂരദർശിനികളും റഡാറുകളും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |