ടെഹ്‌റാന്‍: ഇസ്രായേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ ഭൂചലനമെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി. ഇറാന്റെ വടക്കന്‍ പ്രദേശമായ സെംനാല്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ അപകടത്തില്‍ ആളപായമില്ല. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടെന്നും ഇതിന്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല് ഇത്തരം ഊഹാപോഹങ്ങളെ തള്ളി യുഎസ് ജിയോളജിക്കല്‍ സര്‍വേ രംഗത്ത് വന്നിട്ടുണ്ട്. ഭൂചലനത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം. ഇറാന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം അറിയിച്ചത്.
അറേബ്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന ആല്‍പൈന്‍-ഹിമാലയന്‍ ഭൂകമ്പ മേഖലയിലുള്ള ഇറാന്‍ ലോകത്തിലെ ഏറ്റവും ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ഇറാനില്‍ സാധാരണയായി ഒരു വര്‍ഷം 2,100 ഭൂകമ്പങ്ങള്‍ വരെ ഉണ്ടാകാറുണ്ട്, അതില്‍ 15 മുതല്‍ 16 വരെ 5.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ളവയാണ്. 2006 നും 2015 നും ഇടയില്‍ രാജ്യത്ത് 96,000 ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |