ന്യൂഡൽഹി: ജമ്മുകാശ്‌മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. 40 സീറ്റുകളിൽ 39.18 ലക്ഷം വോട്ടർമാർ 415 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, സാംബ, കത്വ, ജമ്മു ജില്ലകളിലാണ് വോട്ടെടുപ്പ്.
ജമ്മുവിൽ 24 സീറ്റുകളിൽ ബി.ജെ.പിയും 19 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുന്നു. കാശ്മീർ ഡിവിഷനിലെ 16 മണ്ഡലങ്ങളിലും മത്സരം ശക്തമാണ്. ബി.ജെ.പിയും കോൺഗ്രസും അഞ്ച് വീതം സീറ്റുകളിലും നാഷണൽ കോൺഫറൻസ് 13 സീറ്റുകളിലും മെഹബൂബ മുഫ്തിയുടെ പി.ഡി.പി 15 സീറ്റുകളിലും മത്സരിക്കുന്നു.
സെപ്തംബർ 18ന് ആദ്യഘട്ടവും 25ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഹരിയാനയ്‌ക്കൊപ്പം ഒക്‌ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |