ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും സ്‌കോളർഷിപ്പോടുകൂടി ബിരുദാനന്തര പഠനത്തിനും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലിനും ഉപകരിക്കുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ്- ഗേറ്റ് GATE പരീക്ഷ -2025 ഫെബ്രുവരി ഒന്ന്, രണ്ട്,15, 16 തീയതികളിൽ നടക്കും. മൂന്നാം തീയതിയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിദ്യാർത്ഥിയുടെ ബിരുദ നിലവാരത്തിലുള്ള അറിവ് വിലയിരുത്തുന്ന ദേശീയതല പരീക്ഷയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ബാംഗ്ലൂരിനോടോപ്പം ഏഴ് ഐ.ഐ.ടികളും ചേർന്ന്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള നാഷണൽ കോഓർഡിനേഷൻ ബോർഡാണ് പരീക്ഷ നടത്തുന്നത്. ഇവയിൽ ഐ.ഐ.ടി ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപുർ, ഖരഗ്പുർ, മദ്രാസ്, റൂർഖെ എന്നിവ ഉൾപ്പെടുന്നു.
മൂന്നു വർഷ വാലിഡിറ്റി
......................................
30 വിഷയങ്ങളിൽ ചോദ്യ പേപ്പറുകളുണ്ട്. ഒരാൾക്ക് രണ്ടു വിഷയങ്ങളിൽ വരെ പരീക്ഷയെഴുതാം. ഗേറ്റ് പരീക്ഷ സ്‌കോറിനു മൂന്ന് വർഷം വരെ വാലിഡിറ്റിയുണ്ട്. എൻജിനിയറിംഗ്, ടെക്‌നോളജി, സയൻസ്, ആർക്കിടെക്ചർ, ഹ്യൂമാനിറ്റീസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോർ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻജിനിയറിംഗ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, ഹ്യൂമാനിറ്റീസ് ബിരുദാനന്തര പ്രോഗ്രാമുകൾക്കും ഡോക്ടറൽ പ്രോഗ്രാമുകൾക്കും പ്രവേശനം ലഭിക്കും.
മാനേജീരിയൽതല റിക്രൂട്ട്‌മെന്റിനും ഗേറ്റ്
..............................................
നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മാനേജീരിയൽതല റിക്രൂട്ട്‌മെന്റിനു ഗേറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്. ഗെയിൽ ഇന്ത്യ, കോൾ ഇന്ത്യ, ഡി.ആർ.ഡി.ഒ, എൻ.എൽ.സി ഇന്ത്യ, എൻ.ടി.പി.സി, എൻ.എം.ഡി.സി, ഗ്രിഡ് ഇന്ത്യ, എൻ.പി.സി.ഐ.എൽ തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നത് ഗേറ്റ് സ്‌കോർ വിലയിരുത്തിയാണ്.
ഗേറ്റ് 2025-ന് ഇന്ത്യക്കു പുറത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഐ.ഐ.ടി റൂർഖെയ്ക്കാണ് ഈ വർഷം പരീക്ഷാ ചുമതല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.
പരീക്ഷ സമയം മൂന്ന് മണിക്കൂർ. ജനറൽ ആപ്റ്റിറ്റ്യൂഡിൽ നിന്ന് 15 മാർക്കും, വിഷയങ്ങളിൽ നിന്ന് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുമാണ് പരീക്ഷയ്ക്കുള്ളത്. ആകെ 100 മാർക്ക്. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. www.gate2025.iitr.ac.in
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 302/2023) തസ്തികയിലേക്ക് 3 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ കഥകളി ചെണ്ട (കാറ്റഗറി നമ്പർ 686/2022) തസ്തികയിലേക്ക് 7 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546447.
കേരള വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 56/2023) തസ്തികയിലേക്ക് 7 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546242 .
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോണ്ടിക്സ് (കാറ്റഗറി നമ്പർ 351/2023) തസ്തികയിലേക്ക് 7 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546364 .
മ്യൂസിയം മൃഗശാല വകുപ്പിൽ കെയർ ടേക്കർ - ക്ലാർക്ക് (കാറ്റഗറി നമ്പർ 594/2022) തസ്തികയിലേക്ക് 8, 9 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റിൽ ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 105/2022) തസ്തികയിലേക്ക് 8 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ.പരീക്ഷ (മുഖ്യപരീക്ഷ) നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |