കൽപ്പറ്റ: അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരിൽ വയനാട് ഫെസ്റ്റ് നടത്തുന്നത്. കാരാപ്പുഴ ഡാം, വൈത്തിരി എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, സുൽത്താൻ ബത്തേരി ടൗൺ സ്‌ക്വയർ എന്നിവടങ്ങളിലായാണ് വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എൻ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എൻ ഊര് ഗോത്ര പൈതൃകഗ്രാമത്തിൽ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും തുടങ്ങി. ഹാൻഡി ക്രാഫ്ടുകളുടെ പ്രദർശന വിപണന മേളയും നടക്കുന്നു. എത്തിനിക് എക്സപോ എന്നിവയും ഇവിടെ ആകർഷകമാണ്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററിൽ ഗോത്രകലകളുടെ പ്രദർശനവും നടക്കും. ഇന്റപ്രറ്റേഷൻ സെന്ററിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ തുടികൊട്ടൽ, 10 മുതൽ വൈകീട്ട് 4 വരെ വട്ടക്കളി,നെല്ല്കുത്ത് പാട്ട്, വീഡിയോ പ്രസന്റേഷൻ എന്നിവയുണ്ടാകും. 2 ന് വൈകീട്ട് നന്തുണി മ്യൂസിക് ട്രൂപ്പിന്റെ നാടൻപാട്ടും നാടൻ കലകളുടെയും അവതരണവും നടന്നു. ഇന്ന് വൈകീട്ട് 4 മുതൽ 6.30 വരെ വയനാട് വയലേലയുടെ നാടൻപാട്ടുകളും നാടൻ കലാവിഷ്‌കാരവും അരങ്ങേറും. നാളെ വൈകീട്ട് 4 മുതൽ 6.30 വരെ തിറയാട്ടം നാടൻ പാട്ടുകലാസംഘം പനമരം. 5 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ എം.ആർ.എസ് കണിയാമ്പറ്റ സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതൽ 6.30 വരെ ഫോക്ക് ഡാൻസ് ഫോക്ക് സോങ്ങ്സ് യുവ പാണ്ഡവ കമ്പളക്കാട്. 6 രാവിലെ 10 മുതൽ 1 വരെ എം.ആർ.എസ് പൂക്കോട് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതൽ 6.30 വരെ നാടൻ കലാവതരണം നാഗാമൃതം ഗോത്രകലാസംഘം . 7 രാവിലെ 10 മുതൽ 1 വരെ സ്റ്റേജ് പ്രോഗ്രാം ട്രൈബൽ സ്റ്റഡി സെന്റർ ചെതലയം. വൈകീട്ട് 4 മുതൽ 6.30 വരെ വയൽനാട്ടുകൂട്ടം നാടൻപാട്ടുകൾ. 8 രാവിലെ 10 മുതൽ 1 വരെ സ്റ്റേജ് പ്രോഗ്രാം നല്ലൂർനാട് എം.ആർ.എസ്. വൈകീട്ട് 4 മുതൽ 6.30 വരെ തുടിതാളം ബത്തേരി നാടൻ കലാവതരണം. 9 രാവിലെ 10 മുതൽ 1 വരെ നൂൽപ്പുഴ എം.ആർ.എസ് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതൽ 6.30 വരെ നാടൻകലാവതരണം വയൽനാടൻ പാട്ടുകൂട്ടം. 10 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ എം.ആർ.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതൽ 6 വയൽനാട് നാട്ടുകൂട്ടം നാടൻ കലാവതരണം.കാരാപ്പുഴ ഡാം പരിസരത്തും വൈവിധ്യമായ പരിപാടികൾ നടക്കും. എൻ ഊരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് പ്രതിനിധികൾ , എൻ ഊര് ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നടന്ന വയനാട് ഉത്സവിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |