വൈപ്പിൻ: നായരമ്പലം വാടേൽ ഇടവകയിൽ 1500 പപ്പാഞ്ഞിമാരുടെ സംഗമവും വിളംബര യാത്രയും നടത്തി. വെളിയത്താംപറമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്ര വാടേൽ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രിസ്തുമസ് സന്ദേശയാത്രയെ ആകർഷകമാക്കാൻ ബാൻഡ്‌മേളവും ദൃശ്യങ്ങളും വാദ്യഘോഷവും ഉണ്ടായിരുന്നു. ഒട്ടകപ്പുറത്തേറ്റിയ പുൽക്കൂടും കുതിരപ്പുറത്തേറിയ സാന്താക്ലോസും ഭീമാകാരമായ കരടി രൂപങ്ങളും 15 അടി ഉയരമുള്ള കൂറ്റൻ പപ്പാഞ്ഞിമാരും ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്രക്ക് ശേഷം സംഗമം വികാരി ഫാ. ഡെന്നി മാത്യു ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ജിക്‌സൺ ജോൺ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |