മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പ കോളേജ് സുവോളജി, ബോട്ടണി ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ സഹകരണത്തോടെ ഇന്നും നാളെയുമായി അന്തർദേശീയ കോൺഫറൻസ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുന്നൂറോളം വിദ്യാർത്ഥികളും ഗവേഷകരും പങ്കെടുക്കുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഫോറസ്റ്റ് അഡീഷണൽ ചീഫ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ് നിർവഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രബന്ധങ്ങളുടെ അവതരണം, ഏഴോളം ദേശീയ അന്തർ ദേശീയ വിദഗ്ധർ നയിക്കുന്ന സെഷനുകൾ എന്നിവ കോൺഫറൻസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും. റിട്ട. ഡെപ്യൂട്ടി ഡി.എഫ്.ഒ ആനന്ദൻ ചിറ്റാറിന്റെ വന്യജീവി ഫോട്ടോ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും. മാന്നാർ മീഡിയ സെന്റർ സെക്രട്ടറി അൻഷാദ് പി.ജെ. പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കോൺഫറൻസിന്റെ സമാപന സമ്മേളന ഉദ്‌ഘാടനവും, മികച്ച ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡുദാനവും, കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ നിർവഹിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുരേഷ് എസ്., കൺവീനർമാരായ ഡോ. ജിൻസി ടി.എസ്, ഡോ. വാണി.എസ്, ഡോ. ജെയിംഷ റാണി വി.കെ. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |