എടപ്പാൾ:സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 8,90,000 രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കക്കാട്ടിരി സ്വദേശി ഷിഹാബിനെയാണ് ചങ്ങരംകുളം പൊലീസ് സബ് ഇൻസ്പെക്ടർ റോബർട്ട് ചിറ്റിലപ്പള്ളിയും സംഘവും അറസ്റ്റ് ചെയ്തത്. എടപ്പാളിലെ സ്വകാര്യ സ്വർണ പണയമിടപാട് സ്ഥാപനത്തിലായിരുന്നു പണയം വച്ചത്. സംശയം തോന്നി വിശദമായ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് മാനേജർ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |