ന്യൂഡൽഹി: 'ദേശീയ അപൂർവ രോഗ ഫണ്ട്' രൂപീകരിക്കാനും 974കോടി അനുവദിക്കാനും കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദ്ദേശം. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലേക്കുള്ള ഫണ്ടെന്ന നിലയിലാണ് ദേശീയ അപൂർവ രോഗ കമ്മിറ്റിക്ക് ഫണ്ട് അനുവദിക്കേണ്ടത്. 974കോടി ആവശ്യമാണെന്ന് കമ്മിറ്റി ശുപാർശ നൽകിയിരുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ മാസവും യോഗം ചേരണം. അപൂർവ രോഗങ്ങളെ കുറിച്ച് വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രത്യേക പോർട്ടൽ സ്ഥാപിക്കണം. 2023 മേയ് 15ന് രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തന കാലാവധി ആറുവർഷത്തേക്ക് കൂടി നീട്ടി. ഫണ്ട് വരുന്നതോടെ,അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയിൽ കുറവുണ്ടാകുമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |