ആലപ്പുഴ : മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. പി.ആർ ഏജൻസി ഉണ്ടെങ്കിൽ തുറന്ന് പറയണം. ഒരു അഭിമുഖത്തിൽ മാത്രമല്ല ഇത്തരം പരാമർശമുണ്ടായത്. ഇതേസ്വഭാവമുള്ള പരാമർശം അടങ്ങിയ പത്രക്കുറിപ്പ് പല പത്രങ്ങളിലും എത്തിയിരുന്നു. സിപിഎമ്മിലുള്ളവർ നടത്തിയ ബോധപൂർവമായ ശ്രമമായിരുന്നു ഇതെന്നും വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പ് യു.ഡി.എഫ് വളരെ മുമ്പേ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |