പാലക്കാട്: കെ.എസ്.യു പ്രവർത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. ആലത്തൂർ എസ്.എൻ കോളേജിലെ കെ.എസ്.യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്.എഫ്.ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എസ്.എൻ കോളേജിലെത്തിയ എസ്.എഫ്.ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി. കോളേജിൽ പുറത്തു നിന്നുള്ള കെ.എസ്.യു, എസ്. എഫ്.ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി. അതേസമയം കെ.എസ്.യു പ്രവർത്തകർ പെൺകുട്ടികളുടെ ഫേട്ടോ എടുത്തതിനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |