തൃശൂർ: ജോൺസണെയും ഔസേപ്പച്ചനെയും ദേവരാജൻ മാസ്റ്റർക്ക് പരിചയപ്പെടുത്തിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും എന്നാൽ, അവർ ഉണ്ടാക്കിയ വളർച്ച അവരുടെ കഴിവുകൊണ്ട് മാമാണെന്നും ഗായകൻ പി.ജയചന്ദ്രൻ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പൊതുവേദിയിലെത്തിയ ജയചന്ദ്രൻ, ജോൺസൺ മാസ്റ്റർ പുരസ്‌കാരം ഏറ്റുവാങ്ങി. ജോൺസൺ ഈണം നൽകിയ 'മോഹം കൊണ്ടു ഞാൻ' എന്ന ഗാനവും ആലപിച്ചു. തന്നെ മലയാളി എത്രമാത്രം ആരാധിക്കുന്നുവെന്ന് മനസിലാക്കാൻ ജോൺസണ് ആയില്ലെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. മരണശേഷമാണ് അദ്ദേഹത്തിന്റെ പാട്ടുകളുടെ ആസ്വാദകർ കൂടിയതെന്ന് അന്തിക്കാട് പറഞ്ഞു. പശ്ചാത്തല സംഗീതം വേറിട്ടുനിൽക്കാതെ അത് സിനിമയോടു ചേർന്നുനിൽക്കുമെന്നതാണ് ജോൺസൺ സംഗീതത്തിന്റെ സവിശേഷതയെന്ന് ഔസേപ്പച്ചൻ ചൂണ്ടിക്കാട്ടി. ജോൺസന്റെ പത്‌നി റാണി, കെ.ജെ.ബേബി, സിനീഷ് ശങ്കരൻകുട്ടി, ചാക്കോ തട്ടിൽ, ജോർജ് തട്ടിൽ, ഗാർബ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |