ഓൺലൈൻ ബുക്കിംഗ്
വില 8,44,900 ലക്ഷം രൂപ
കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. വൈറ്റ് റൂഫ്, ആർ16 ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, സി.എ.എം.ഒ തീം പാറ്റേണുകളിൽ പ്രീമിയം അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കൊപ്പം പുതിയ സീവീഡ് ഗ്രീൻ നിറത്തിലും ലഭിക്കും.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റെ് സിസ്റ്റവും അവതരിപ്പിക്കുന്നു. വയർലെസ് ചാർജർ, റിയർ എ.സി വെന്റുകൾ, വേഗതയേറിയ സി ടൈപ്പ് യു.എസ്.ബി ചാർജർ, ആംറെസ്റ്റോടുകൂടിയ ഗ്രാൻഡ് കൺസോൾ എന്നീ സൗകര്യങ്ങ്യും കൂട്ടിച്ചേർത്തിട്ടുണ്ട്.
8,44,900 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില. ടാറ്റ മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.
ഫൈവ്സ്റ്റാർ എസ്.യു.വി
2021 ജി.എൻ. ക്യാപ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഫൈവ്സ്റ്റാർ റേറ്റിംഗ് നേടിയ എസ്.യു.വിയാണ് പഞ്ച്. മികച്ച രൂപകല്പന, 187 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നു.
2021 ഒക്ടോബറിൽ വിപണിയിലെത്തിയതിന് ശേഷം 10 മാസത്തിനുള്ളിൽ ഒരുലക്ഷവും 34 മാസത്തിനുള്ളിൽ നാല് ലക്ഷവും വില്പന നേടിയാണ് പഞ്ചിന്റെ മുന്നേറ്റം. പെട്രോൾ, ഡ്യുവൽ സിലിണ്ടർ സി.എൻ.ജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിനുകൾക്കൊപ്പം പഞ്ച് ലഭ്യമാണ്.
ജനപ്രീതിയിൽ മുന്നിൽ
നടപ്പുവർഷം മികച്ച ഉപഭോക്തൃ പ്രതികരണം നേടിയ പഞ്ച് ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കാമോ പതിപ്പ് വീണ്ടും അവതരിപ്പിക്കുകയാണ്.
വിവേക് ശ്രീവത്സ
ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |