കോഴിക്കോട്: ഓണക്കാലത്തെ ലഹരിക്കടത്ത് തടയാൻ എക്സൈസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് കോളേജ് വിദ്യാർത്ഥികളടക്കം 958 പേർ. 985 കേസുകളിലായി നാലരക്കോടിയിലധികം രൂപയുടെ മയക്കുമരുന്നും പിടികൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 152 കേസുകൾ കൂടുതൽ. 2023 ൽ 833 കേസുകളിലായി 841 പേരായിരുന്നു അറസ്റ്റിലായത്. 3.25 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.
ഇത്തവണ കൂടുതൽ മയക്കുമരുന്ന് കേസ് റിപ്പോർട്ട് ചെയ്തത് എറണാകുളം (115), കോട്ടയം (107), മലപ്പുറം (100) ജില്ലകളിലാണ്. കുറവ് കാസർകോട് ജില്ലയിലാണ് (14 ). 256 കിലോ കഞ്ചാവും 57.92 ഗ്രാം എം.ഡി.എം.എയും 414.96 ഗ്രാം മെത്താഫിറ്റമിനുമാണ് പിടികൂടിയത്. കഞ്ചാവ് കേസ് കൂടുതൽ ഇടുക്കിയിലാണ്- 62.2.
അബ്കാരി കേസുകളിൽ 2020 പേർ അറസ്റ്റിലായി. 182 വാഹനങ്ങൾ പിടികൂടി. മയക്കുമരുന്ന് കേസിൽ 62 വാഹനങ്ങളും അബ്കാരിയിൽ 120 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പുകയില കേസുകളിൽ 18,99551 രൂപ പിഴ ചുമത്തി. വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ലക്ഷ്യമിട്ട് എക്സെെസ് ആഗസ്റ്റ് 15ന് ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് കഴിഞ്ഞ 20 നാണ് അവസാനിച്ചത്.
ആകെ രജിസ്റ്റർ ചെയ്ത കേസുകൾ-12875
അബ്കാരി: 2406
മയക്കുമരുന്ന്: 985
പുകയില ഉത്പന്നങ്ങൾ കടത്ത്: 9484
മയക്കുമരുന്ന് കേസ് ജില്ല തിരിച്ച്
തിരുവനന്തപുരം- 53
കൊല്ലം-99
ആലപ്പുഴ-63
പത്തനം തിട്ട- 68
കോട്ടയം-107
ഇടുക്കി-67
എറണാകുളം-115
തൃശൂർ-66
പാലക്കാട്-60
മലപ്പുറം-100
കോഴിക്കോട്-54
വയനാട്- 52
കണ്ണൂർ-67
കാസർകോട്-14
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
എം.ഡി.എം.എ- 57.929 ഗ്രാം
ഹെറോയിൻ- 32.162 ഗ്രാം
ഹാഷിഷ് ഓയിൽ- 39.656 ഗ്രാം
മെതാംഫെറ്റമിൻ-414.963 ഗ്രാം
നൈട്രോസെഫാം ഗുളിക- 3.275 ഗ്രാം
കഞ്ചാവ്- 256.485 കിലോ
കഞ്ചാവ് ചെടികൾ - 836
ബ്രൗൺ ഷുഗർ-0.356
വാഷ്-38579.3 ലിറ്റർ
വിദേശ മദ്യം-1240.01 ലിറ്റർ
ചാരായം-1168.53 ലിറ്റർ
ഇന്ത്യൻ നിർമിത വിദേശമദ്യം-6843.35
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |