കഴക്കൂട്ടം: പെരുമാതുറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് വാഹനം അടിച്ചു തകർത്ത അഞ്ചംഗ മദ്യപ സംഘത്തെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറുച്ചി, പെരുമാതുറ മാടൻവിള സ്വദേശികളായ സാജിദ് (20) , അൽ അമീൻ(21), സാജിദ് (24), അൽ അമീൻ(21), സഹീർഘാൻ(20) എന്നിവരാണ് പിടിയിലായത്. പൊലീസിന്റെ സ്ട്രൈക്കർ ബസാണ് പ്രതികൾ അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെരുമാതുറ ബീച്ചിൽ വച്ച് നടന്ന ദഫ്‌മുട്ട് മൽസരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എത്തിയതായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പൊലീസ് സ്ട്രൈക്കർ ബസ് ഒരു കാരണവും കൂടാതെ അടിച്ച് തകർക്കുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി. കഠിനംകുളം എസ്. എച്. ഒ. സജൻ ബി. എസ്, എസി.ഐ അനൂപ്, സി.പി.ഒമാരായ അഭിലാഷ്, ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്‌റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |