കൊച്ചി: പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ 14 ശതമാനം വർദ്ധനയോടെ 2,029 കോടി രൂപ വരുമാനം നേടി. ലാഭം 21 ശതമാനം വർദ്ധിച്ച് 24.7 കോടി രൂപയായി. ഇന്ത്യയിലും ഗൾഫിലുമടക്കം ഒമ്പതു രാജ്യങ്ങളിലായി 25 ആശുപത്രികളും 115 ക്ളിനിക്കുകളും 231 ഫാർമസികളുമാണ് ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയറിനുള്ളത്.
ഗൾഫ് മേഖലയിൽ അവധിക്കാലമായതിനാൽ ആദ്യരണ്ടു ത്രൈമാസങ്ങൾ പൊതുവേ സാവധാനത്തിലുള്ള പ്രകടനത്തിന്റെ കാലമാണെങ്കിലും മുൻവർഷത്തേക്കാൾ മികച്ച പ്രകടനം ഇക്കുറി കാഴ്‌ചയ്‌ക്കാൻ കഴിഞ്ഞുവെന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സി.ഇ.ഒയുമായ അലീഷ മൂപ്പനെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറായി നിയമിക്കാൻ ഡയറക്‌ടർ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |