പോത്തൻകോട്: ശാന്തിഗിരി മഠാധിപതിയായിരുന്ന ശ്രീകരുണാകര ഗുരുവിന്റെ നൂറാം ജന്മദിനാഘോഷത്തിന് മുന്നോടിയായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന കാർണിവൽ ഫെസ്റ്റിൽ നവ ആരോഗ്യ ധർമ്മകേന്ദ്രം സന്ദർശകർക്കായി തുറന്നുകൊടുത്തു.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു.ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ.ജി.ആർ.കിരൺ,അഡ്വൈസർമാരായ സബീർ തിരുമല,ജയപ്രകാശ്,ജനയുഗം യൂണിറ്റ് മാനേജർ ഉദയൻ,ഫെസ്റ്റ് കോഓർഡിനേഷൻ ഓഫീസ് മേധാവി സ്വാമി ഭക്തദത്തൻ,ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.കെ.സൗന്ദരരാജൻ, ഡോ.ജനനിരമ്യപ്രഭ,ഡോ.ജനനി ഗുരുപ്രീതി,ഡോ.ബി.രാജ്കുമാർ, എം.അനിൽകുമാർ,ഷോഫി.കെ,ഷാജി ഇ.കെ, പ്രമോദ് എം.പി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |