മലയിൻകീഴ് : മഹിളാ കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് ക്യാമ്പ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഷീല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിത,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,സി.സി ജനറൽ സെക്രട്ടറി എസ്.ശോഭനകുമാരി,സിന്ധു കുമാരി,മായ രാജേന്ദ്രൻ,പ്രിയ,ഗീതകുമാരി,ഷക്കീല ബീവി,സുഗന്ധി,നടുക്കാട് അനിൽ,ബാബു മുരളി മൂങ്ങോട് ,ലേഖ വിജയമ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |