തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന് ഇന്ന് ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മുന്നിന് ജില്ലാ സഹകരണ ആശുപത്രിയിൽ ' തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം "എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസും പോസ്റ്റർ പ്രദർശനവും നടത്തും. ജില്ല സഹകരണ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ പ്രസിഡന്റുമായ ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്യും.
ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആർ ഗോപാലൻ അദ്ധ്യക്ഷനാകും. പ്രശസ്ത മാനസികരോഗ ചികിത്സ വിദഗ്ദ്ധൻ ഡോ. കെ സുദർശൻ ബോധവൽക്കരണ ക്ലാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |