ഐസ്സർ, പൂനെ ബയോളജി വിഷയത്തിലുള്ള 2025 ജനുവരിയിലാരംഭിക്കുന്ന ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇക്കോളജി ആൻഡ് ഇവല്യൂഷൻ,മോളിക്യൂലാർ ബയോളജി,സെൽ ബയോളജി,ബയോകെമിസ്ട്രി, പ്ലാന്റ് ബയോളജി,കംമ്പ്യൂട്ടഷനൽ ബയോളജി എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമിന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. NET,JEST,GATE,JGEBILS,INSPIRE fellowship,CSIR/ICMR/DBT-JRF യോഗ്യത നേടിയവർക്കും അപേക്ഷ നൽകാം. യോഗ്യരായവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. അപേക്ഷ 25 വരെ സ്വീകരിക്കും. www.iiserpune.ac.in.
റിലയൻസ് ഫൌണ്ടേഷൻ
സ്കോളർഷിപ്
ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,കമ്പ്യൂട്ടർ സയൻസ്,മാത്തമാറ്റിക്സ് ആൻഡ് കംമ്പ്യൂട്ടിംഗ്,എൻജിനിയറിംഗ്,എനർജി,ലൈഫ് സയൻസ് പി.ജി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ 15 വരെ സ്വീകരിക്കും.
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വെർബൽ,ന്യുമെരിക്കൽ,ലോജിക്കൽ,അനലിറ്റിക്കൽ കഴിവുകൾ വിലയിരുത്തുന്ന പരീക്ഷയാണിത്. അവസാന സെലക്ഷൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. ഇ-മെയിൽ: pgscholarships@reliancefoundation.org
ഷെവനിംഗ് ക്ലോർ
ഫെല്ലോഷിപ്പ്
യു.കെയിൽ ഉപരിപഠനത്തിനുള്ള 2025 -26ലെ ഷെവനിംഗ് ക്ലോർ ഫെലോഷിപ്പിനു അപേക്ഷിക്കാം. വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്സ്,മ്യൂസിയം,ലൈബ്രറി,ഹെറിറ്റേജ്,ആർകിവ്സ്,ഫിലിം,ഡിജിറ്റൽ മീഡിയ,കൾച്ചറൽ പോളിസി എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് നവംബർ അഞ്ചു വരെ അപേക്ഷിക്കാം. www.chevening.org/fellowship/clore
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |