കൊല്ലം: ശബരിമല തീർത്ഥാടനം കാര്യക്ഷമമാക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം മന്ത്രിയും പ്രസിഡന്റും വ്യക്തമാക്കിയ സാഹചര്യത്തിൽ രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ ശബരിമലയിലെ തീർത്ഥാടനം കാര്യക്ഷമമാക്കാൻ കോടതി ഇടപെടണമെന്ന് ശബരിമല അയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ സമിതി ആവശ്യപ്പെട്ടു. ദിവസം 80000 ഭക്തർക്ക് മാത്രമായി ദർശനസൗകര്യം പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. സ്പോട്ട് - ഓൺലൈൻ ബുക്കിംഗിനും ക്രമീകരണം വേണം. സന്നദ്ധസംഘടനകൾക്ക് പമ്പ, ശബരിമല, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ അന്നദാനം, മെഡിക്കൽ സർവീസ്, ഔഷധ ജലവിതരണം, ശുചീകരണം എന്നിവ നടത്താൻ അനുവാദം നൽകണം. തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ എം.ജി.ശശിധരൻ, ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോ ഓഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പി.കെ.ആനന്ദക്കുട്ടൻ, തുറവൂർ ടി.ജി.പത്മനാഭൻ നായർ, ആർ.കെ.ഉണ്ണിത്താൻ, പരവൂർ വി.ജെ.ഉണ്ണിക്കൃഷ്ണൻ നായർ, ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |