പുനലൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വൃദ്ധയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയൻകീഴ് വിവേകാനന്ദ നഗർ അനിഴത്തിൽ വീട്ടിൽ ഗീതറാണിയാണ് (65) അറസ്റ്റിലായത്. പുനലൂർ വിളക്കുവെട്ടം സ്വദേശി അനുലാലിന്റെ(36) കൈയിൽ നിന്നാണ് തുക തട്ടിയെടുത്തത്. വ്യാജ ഉത്തരവുമായി ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. അനുലാലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സമാന രീതിയിൽ തലശേരി പൊലീസ് കഴിഞ്ഞ മാസം പിടികൂടിയ ഗീതാറാണി ജയിലിൽ കഴിഞ്ഞുവരികയാമെന്ന് അറിയുന്നത്. തുടർന്ന് പുനലൂർ സി.ഐ ടി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഗീതാറാണിയെ അറസ്റ്റ് ചെയ്ത് പുനലൂർ സ്റ്റേഷനിൽ എത്തിച്ചു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ സമാന കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.മാരായ എം.എസ്.അനീഷ്, അജികുമാർ, സി.പി.ഒമാരായ രാജീവ്, രാജേഷ്, ബിജിമോൾ, വിശ്വപ്രഭ തുടങ്ങിയവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |