കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിൾ വിഭാഗത്തിൽ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി. 75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് പണം ശേഖരിക്കുന്നത്. ഒക്ടോബർ 24 വരെയാണ് വില്പന.. ട്രാഞ്ച് രണ്ട് സീരീസിന് കീഴിലുള്ള ഈ എൻ.സി.ഡികൾ 24, 36, 60, 72, 92 മാസ കാലാവധികളുള്ളതും പ്രതിമാസ, വാർഷിക രീതികളിലോ കാലാവധിക്ക് ശേഷമോ വരുമാനം നൽകുന്നതുമായിരിക്കും. ഇവയിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 9 ശതമാനം മുതൽ 10.10 ശതമാനം വരെ വാർഷിക വരുമാനം ലഭിക്കും. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിംഗാണുള്ളത്. സുരക്ഷിത നിക്ഷേപ അവസരങ്ങൾ ലഭ്യമാക്കുന്ന എൻ.സി.ഡികളുടെ പുതിയ സീരീസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻ കോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |