SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.06 PM IST

നിരീക്ഷണം വളച്ചൊടിക്കൽ, വിക്കിപീഡിയ‌യ്ക്ക് കടുത്ത താക്കീത്

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി: കോടതി നിരീക്ഷണത്തെ ഭീഷണിയെന്ന തരത്തിൽ ചിത്രീകരിച്ച വിക്കിപീഡിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനവും താക്കീതും. കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമായി തങ്ങളെ ചിത്രീകരിച്ചെന്ന് ആരോപിച്ച് എ.എൻ.ഐ സമർപ്പിച്ച മാനനഷ്‌ടക്കേസ് പരിഗണിക്കവെയാണിത്.

വിക്കിപീഡിയയെ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകേണ്ടിവരുമെന്ന് സെപ്‌തംബർ അഞ്ചിന് ജസ്റ്റിസ് നവീൻ ചാവ്‌ല പറഞ്ഞിരുന്നു. ഇത് ഭീഷണിപ്പെടുത്തലെന്നാണ് വിക്കിപീഡിയ പേജിലുള്ളത്. ഈ നീക്കം അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്നലെ പറഞ്ഞു. പേജ് നീക്കേണ്ടിവരും. സിംഗിൾ ബെഞ്ച് ജഡ്‌ജിയെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. വിക്കിപീഡിയയ്ക്ക് പറയാനുള്ളത് നാളെ അറിയിക്കണം.

ഇത് നിയമമുള്ള രാജ്യം

എ.എൻ.ഐയെ സംബന്ധിച്ച വിവരങ്ങളിൽ മാറ്റം വരുത്തിയ മൂന്ന് സബ്സ്ക്രൈബേഴ്സിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സിംഗിൾ ബെഞ്ച് നി‌ർദ്ദേശിച്ചിരുന്നു. ഇതിനെതിരെ വിക്കിപീഡിയ ഫൗണ്ടേഷൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വിവരം വെളിപ്പെടുത്താനാകില്ലെന്ന നിലപാടിനെ ഹൈക്കോടതി ചോദ്യംചെയ്‌തു. ആരെയും അപകീർത്തിപ്പെടുത്താൻ വിക്കിപീഡിയയ്ക്ക് അധികാരമില്ല. നിങ്ങൾ ലോകത്തിലെ ശക്തരായിരിക്കും. പക്ഷേ ഞങ്ങൾ ജീവിക്കുന്നത് നിയമപ്രകാരം ചലിക്കുന്ന രാജ്യത്താണ്. അതിൽ അഭിമാനിക്കുന്നെന്നും ചീഫ് ജസ്റ്രിസിന്റെ ബെഞ്ച് കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.