തിരുവനന്തപുരം : സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന കൈപ്പറ്റ് രസീതിനെ തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രമാക്കി. ഇതുസംബന്ധിച്ചുള്ള കേരള സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതരവ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി. സംരംഭം തുടങ്ങാൻ സംരംഭകൻ നൽകുന്ന സ്വയം സാക്ഷ്യപത്രം ലഭിച്ചാൽ ഉടൻ നോഡൽ ഏജൻസി ഒരു കൈപ്പറ്റ് സാക്ഷ്യപത്രം നൽകാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംരംഭം ആരംഭിക്കാം. മൂന്നരവർഷമാണ് കാലാവധി. മൂന്നുവർഷത്തിനുശേഷം, ആറുമാസത്തിനകം വിവിധ ഏജൻസികളുടെ സർട്ടിഫിക്കറ്റും ക്ലിയറൻസുകളും നേടണം. കൈപ്പറ്റ് സാക്ഷ്യപത്രത്തിന്റെ ആധികാരികത സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിനാലാണ് ഭേദഗതി പ്രകാരം കൈപ്പറ്റ് സാക്ഷ്യപത്രം തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം എന്നാക്കിയത്. മന്ത്രി പി.രാജീവാണ് ബിൽ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |