മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ട്രയ്ലർ കണ്ട് താരങ്ങളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം . മുറയിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരിൽ കണ്ടത്. ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ മനോഹരമെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം വൻ വിജയം ആകട്ടേയെന്നും ആശംസിച്ചു. ചിത്രത്തിന്റെ ട്രയ്ലർ യൂട്യൂബിൽ മില്യൺ കാഴ്ചക്കാരിലേക്ക് കുതിക്കുന്നു.
കനി കുസൃതി, കണ്ണൻ നായർ, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ. എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |