തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടികളെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ, പി. ബാലചന്ദ്രൻ എം.എൽ.എ, കേരള കോൺഗ്രസ് എം. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. വല്ലഭൻ, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജയ്‌സൺ മാണി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി.ആർ. വത്സൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ഷൈജു ബഷീർ, കേരള കോൺഗ്രസ് (സ്‌കറിയ) ജില്ലാ പ്രസിഡന്റ് പോൾ എം. ചാക്കോ, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സി.പി.എം ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |