ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീടിനു നേരേ കല്ലേറും ആക്രമണവും നടന്നതായി പരാതി. അവനവഞ്ചേരി അമ്പലമുക്ക് 13ാം വാർഡ് കൗൺസിലർ കെ.ജെ. രവികുമാറിന്റെ വീടിനു നേരേ വെള്ളിയാഴ്ച പുലർച്ചേ 4ഓടെയായിരുന്നു ആക്രമണം. വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ ജനലിന്റെ ഗ്ലാസ് അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് വീട്ടിലുള്ളവർ ലൈറ്റ് ഇട്ടപ്പോൾ ആക്രമി ഓടി രക്ഷപെടുകയായിരുന്നു. ഒരുമാസത്തിന് മുമ്പ് വീട്ടിൽ ആളില്ലാത്ത സമയത്തു സമാന രീതിയിൽ മുകളിലത്തെ നിലയിലെ മുൻ വശത്തെ ജനാല എറിഞ്ഞു തകർത്തിരുന്നു. കൗൺസിലർ രവികുമാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |