തൊടിയൂർ: വിദ്യാർത്ഥികളുടെ നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കാൻ കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (കെ.ഡി.ഐ.എസ്.സി )നടപ്പാക്കുന്ന യംഗ് ഇന്നൊവേഷൻ പ്രോഗ്രാം (വൈ.ഐ.പി) പദ്ധതിയിൽ കൊല്ലം ജില്ലയിലെ വിദ്യാലയങ്ങളിൽ ആദ്യ പത്തിൽ സെലക്ഷൻ ലഭിച്ച കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിനുള്ള അംഗീകാര പത്രം കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് ഹെഡ് മിസ്ട്രസ് കെ. ജി.അമ്പിളിക്ക് കൈമാറി. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ ജില്ലാ ഓഫീസർ ബി.ജസ്റ്റിൻ,സ്കൂൾ മാനേജർ എൽ.ശ്രീലത, വാർഡ് കൗൺസിലർ ഡോ.പി. മീന, പി.ടി.എ പ്രസിഡന്റ് ബി.എ.ബ്രിജിത്, ബി.ആർ.സി വൈ.ഐ.പി ട്രെയ്‍നർ സുസ്‍മിത, സ്റ്റാഫ് സെക്രട്ടറി ജി. ദിലീപ്, വൈ.ഐ.പി കോ-ഓർഡിനേറ്റർ വി.നിത്യ, കഴിഞ്ഞ വർഷത്തെ പ്രിലിമാനറി വിജയികളായ ധ്വനി, ദിയ എം.ചെമ്പകത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |