കോഴിക്കോട്: കള്ളനോട്ട് കേസിൽ ഒരുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ 7.38 ലക്ഷം രൂപയുടെ കള്ളനോട്ടുമായി വീണ്ടും അറസ്റ്റിൽ. താമരശ്ശേരി ഇങ്ങാപ്പുഴ മോളോത്ത് വീട്ടിൽ ഹിഷാമാണ് (36) പിടിയിലായത്. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിശോധനയ്‌ക്കിടെയാണ് ഹിഷാമിനെ കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ജൂണിൽ കോഴിക്കോട് നരിക്കുനി മണി എക്സ്ചേഞ്ചിൽ കള്ളനോട്ട് കൈമാറിയ കേസിലെ മുഖ്യപ്രതിയാണിയാൾ. തുടർന്ന് അറസ്റ്റിലായ ഇയാൾ കള്ളനോട്ട് കൈമാറ്റം ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് . സസ്പെൻഷനിലായ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ.
കഴിഞ്ഞ ജൂണിൽ കോഴിക്കോട് നരിക്കുനി മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ. ഈ കേസിൽ അഞ്ച് പ്രതികൾ പിടിയിലായിരുന്നു. ബംഗളൂരുവിലും, ഹൊസൂരിലും ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് പ്രിന്ററുകളും സ്കാനറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുമുപയോഗിച്ച് ലക്ഷങ്ങളുടെ കള്ള നോട്ടുകളാണ് ഇവർ നിർമ്മിച്ചത്. ഇതിനു പിന്നാലെ യു.പി സ്കൂൾ അദ്ധ്യാപകനായ ഹിഷാമിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |