പറവൂർ: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി വരാപ്പുഴ മണ്ണംതുരുത്ത് മുല്ലപ്പിള്ളിക്കണ്ടം അർജുനെ (30) വരാപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. 24.19 ഗ്രാം എം.ഡി.എം.എ, 15ഗ്രാം കഞ്ചാവ്, 7ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. നാല് ലക്ഷംരൂപയും കണ്ടെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എസ്. സുധീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |