കൊച്ചി: രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണൽ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിന്റെ അറ്റാദായം 57 ശതമാനം വർദ്ധനയോടെ 3,137 കോടി രൂപയിലെത്തി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ കമ്പനിയുടെ വരുമാനം 25 ശതമാനം ഉയർന്ന് 5,023 കോടി രൂപയിലെത്തി. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ എൻ.എസ്.ഇയുടെ വരുമാനം 9,974 കോടി രൂപയാണ്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ്, കമ്മോഡിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് തുടങ്ങിയ ഇനങ്ങളിലായി 24,755 കോടി രൂപ സർക്കാരിലേക്ക് എൻ.എസ്.ഇ ഇക്കാലത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |