തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം നടന്നത്. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ശ്രീകാര്യം പൊലീസ് സെൽവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. പാൽ വിൽപനക്കാരനാണ് മരിച്ച സെൽവൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |