പ്രിയദർശന്റെ സഹവിധായകനായിരുന്ന വരുൺ ജി പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് 'ഞാൻ കണ്ടതാ സാറെ'. ഹൈലൈൻ പിക്ചേർസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ - പ്രൊഡ്യൂസർ ദീപു കരുണാകരനാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. നവംബർ ഇരുപത്തിരണ്ടിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന - അരുൺ കരിമുട്ടം. സംഗീതം - മനു രമേശ്. ചായാഗ്രഹണം - പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ. കലാസംവിധാനം - സാബുറാം. മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യം ഡിസൈൻ - അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി. അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ - ബിന്ദു.ജി. നായർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ. ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺടോളർ - എസ്. മുരുകൻ, വാഴൂർ ജോസ്. ഫോട്ടോ - ജയപ്രകാശ് അതളൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |