വെവ്വേറെ അക്കൗണ്ടുകളും കണ്ടന്റുകളുമായി സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കൃഷ്‌ണകുമാറിനും ഭാര്യയ്ക്കും നാല് മക്കൾക്കുമായി വെവ്വേറെ യുട്യൂബ് ചാനലുകളുണ്ട്. ഇതിൽ പങ്കുവയ്ക്കുന്ന കണ്ടന്റുകൾക്ക് ലക്ഷക്കണക്കിന് വ്യൂസും ലൈക്കുകളും ലഭിക്കാറുമുണ്ട്. അടുത്തിടെ ദിയ കൃഷ്ണ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച പ്രസവ വീഡിയോയും വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയും ഇളയ മക്കളായ ഇഷാനിയും ഹൻസികയും പങ്കുവച്ച ഹോം ടൂർ വീഡിയോകൾ തമ്മിലെ താരതമ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. ഇതിൽ ഇഷാനി പ്രതികരിച്ചതും ശ്രദ്ധനേടുകയാണ്.
ഇന്നലെയാണ് അഹാന 'ഹോം ആന്റ് മെമ്മറീസ്' എന്ന പേരിൽ ഹോം ടൂർ വീഡിയോ പങ്കുവച്ചത്. ഇതേദിവസം തന്നെ 'ഔർ ഹോം ടൂർ വ്ളോഗ്' എന്ന പേരിൽ ഇഷാനിയും 'ഹോം ടൂർ ആന്റ് മൈ ഫേവറൈറ്റ് മെമ്മറീസ്' എന്ന പേരിൽ ഹൻസികയും വീഡിയോ പങ്കുവച്ചത്. മൂവരും ഒരേതരത്തിലെ വീഡിയോ തന്നെ പങ്കുവച്ചതിലാണ് കമന്റുകൾ ഉയർന്നത്. അഹാനയുടെ വീഡിയോ ആണ് കൂടുതൽ മികച്ചത് എന്ന രീതിയിലെ കമന്റുകളായിരുന്നു കൂടുതലും. ഇതിലാണ് ഹൻസിക പ്രതികരിച്ചിരിക്കുന്നത്.
നിങ്ങൾക്ക് താരതമ്യം ചെയ്യാതിരിക്കാമോ എന്ന് വ്ളോഗിന് താഴെ ഹൻസിക കമന്റ് ചെയ്തു. ഇതിലും വിമർശനം ഉയർന്നു. എന്തിനാണ് ഒരേ ദിവസം ഒരേ വീഡിയോ പങ്കുവച്ചത് എന്ന കമന്റിനും ഹൻസിക മറുപടി നൽകി. 'ഞങ്ങൾ വെവ്വേറെ യുട്യൂബ് ചാനലുകളുള്ള, ഒരേ വീട്ടിൽ താമസിക്കുന്ന ആറ് കുടുംബാംഗങ്ങൾ ആണ്. നിങ്ങളെ കാണാൻ നിർബന്ധിക്കുന്നില്ല. കാണണം എന്നുണ്ടെങ്കിൽ കാണൂ, ഇല്ലെങ്കിൽ അവഗണിക്കൂ'- എന്നായിരുന്നു ഹൻസികയുടെ പ്രതികരണം. ഹൻസികയെ പിന്തുണച്ചും കമന്റുകൾ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |